'​ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപി, ​ഗോഡ്സെ ഈ നാടിന്റെ ശാപമായിരുന്നു': പിഎസ് ശ്രീധരൻപിള്ള

ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധി
അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള/ഫയല്‍
അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള/ഫയല്‍

കൊല്ലം: ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കി കൊടിയ പാപം ചെയ്തയാളാണു ഗോഡ്സെ എന്ന് ഗോവ ഗവർണര്‍ പിഎസ് ശ്രീധരൻപിള്ള. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധി. അദ്ദേഹത്തേപ്പോലുള്ളവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരളമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗാന്ധിജി അദ്ദേഹത്തിന്റെ തത്ത്വത്തില്‍ വെള്ളംചേര്‍ത്തിട്ടില്ലാത്ത വ്യക്തിയാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാന്‍ അദ്ദേഹം ആര്‍ജവം കാട്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന് യോഗ്യനായ ഒരാളെ അത്യപൂര്‍വമായേ കാണാനാവൂ എന്നും ശ്രീധരൻപിള്ള പറഞ്ഞു. 

ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു കണ്ടെത്തിയ കപൂർ കമ്മിഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ല. ലോകമുള്ളിടത്തോളം കാരണം ​ഗാന്ധിയുടെ പ്രത്യയശാസ്ത്രം നിലനിൽക്കും. ഗോഡ്സെ ഈ നാടിന്റെ ശാപമായിരുന്നു. വികാരമല്ല വെളിച്ചമാണ് വഴികാട്ടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധി വേഴ്സസ് ഗോഡ്സേ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു ഗോവ ഗവർണർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com