ഓണാഷോഘത്തിന് കെട്ടിയ ലൈറ്റുകള്‍ അഴിച്ചുമാറ്റാന്‍ കയറി; യുവാവ് മരത്തില്‍ നിന്ന് വീണുമരിച്ചു 

ഓണാഘോഷത്തിന്റെയും ചതയദിനാഘോഷത്തിന്റെയും ഭാഗമായുള്ള വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരിച്ചു
മോന്‍കുട്ടി
മോന്‍കുട്ടി

വര്‍ക്കല: ഓണാഘോഷത്തിന്റെയും ചതയദിനാഘോഷത്തിന്റെയും ഭാഗമായുള്ള വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരിച്ചു. ചെമ്മരുതി തച്ചോട് മോഹിനി വിലാസത്തില്‍ മോന്‍കുട്ടി (37) യാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 11.30ഓടെ ശ്രീനിവാസപുരത്താണ് അപകടം. വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

പത്ത് അടിയോളം ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോന്‍കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: മോനിഷ, മീനാക്ഷി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com