ബാറിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ; യൂട്യൂബര്‍ക്കെതിരെ വീണ്ടും കേസ് 

പ്രമുഖ യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി
മുകേഷ് എം നായര്‍
മുകേഷ് എം നായര്‍

തിരുവനന്തപുരം: പ്രമുഖ യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്നവിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് കൊട്ടാരക്കര, തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരാണ് കേസെടുത്തത്. ബാര്‍ ലൈസന്‍സികളെയും പ്രതി ചേര്‍ത്തു.

വിവിധ ഭക്ഷണ ശാലകള്‍, ബാറുകളിലെ മദ്യ വില്‍പ്പന എന്നിവയെ കുറിച്ച് വീഡിയോ ചിത്രീകരിച്ച് പങ്കുവെയ്ക്കുന്ന യൂട്യൂബര്‍ ആണ് മുകേഷ് എം നായര്‍. നിരവധി ഫോളോവേഴ്‌സാണ് മുകേഷ് എം നായര്‍ക്ക് ഉള്ളത്. നേരത്തെ തന്നെ ഇത് ഒരു ചട്ടലംഘനമാണ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അബ്കാരി ചട്ടപ്രകാരം മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം ഒന്നും ചെയ്യരുത് എന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് ലംഘിച്ച് ബാറുകള്‍ സന്ദര്‍ശിച്ച്  മദ്യത്തെ പ്രോത്സാഹിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു എന്നതാണ് കേസ്.

കഴിഞ്ഞ ദിവസം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത ബാറിലെ മദ്യവില്‍പ്പനയെ കുറിച്ച് വീഡിയോ ചെയ്തതിന് മുകേഷിനെതിരെ ഒരു കേസ് എടുത്തിട്ടുണ്ട്. മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന വിധം വീണ്ടും വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതിനാണ്  കൊട്ടാരക്കര, തിരുവനന്തപുരം റേഞ്ചുകളിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ യൂട്യൂബര്‍ക്ക് എതിരെ മറ്റു രണ്ടു കേസുകള്‍ കൂടി എടുത്തത്. അബ്കാരി ചട്ടം ലംഘിച്ചതിന് ബാര്‍ ലൈസന്‍സികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com