ചട്ടം പഠിച്ചു, ഏഴ് മാസങ്ങൾക്ക് ശേഷം പിടി 7 പുറത്തിറങ്ങി; ഇനി ചികിത്സയുടെ കാലം

ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഡോ. അരുണ്‍ സക്കറിയ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനയെ പുറത്തിറക്കിയത്
പിടി 7 നെ കൂടിന് പുറത്തിറക്കി/ ടെലിവിഷൻ സ്ക്രീൻഷോട്ട്
പിടി 7 നെ കൂടിന് പുറത്തിറക്കി/ ടെലിവിഷൻ സ്ക്രീൻഷോട്ട്

പാലക്കാട്: ചട്ടം പഠിച്ച പിടി 7 നെ ഏഴ് മാസങ്ങൾക്ക് ശേഷം കൂടിന് പുറത്തിറക്കി. രണ്ട് പാപ്പാന്മാരുടെ നേതൃത്വത്തിലായിരുന്നു ആനയുടെ പരിശീലനം. ആദ്യ ഘട്ട പരിശീലനവും ചട്ടങ്ങളും ആന പഠിച്ചു. ഇതോടെയാണ് കൂട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഫോറസ്റ്റ് സ്‌റ്റേഷനിൽ കഴിയുന്ന പിടി7ന് ഇനി ചികിത്സയുടെ കാലമാണ്. 

കാഴ്ച നഷ്ടപ്പെട്ട ആനയുടെ ഇടതു കണ്ണിന് ചികിത്സ നല്‍കുകയാണ് പ്രഥമ ലക്ഷ്യം. ഇതിനായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമെത്തും. കൂട്ടില്‍വെച്ച് ചികിത്സ നല്‍കുന്നതില്‍ പരിമിധി ഉണ്ടായിരുന്നു. മരുന്നു നല്‍കി സുഖപ്പെടുത്താനായിരിക്കും ആദ്യം ശ്രമിക്കുക. നടന്നില്ലെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങും. 

ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഡോ. അരുണ്‍ സക്കറിയ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനയെ പുറത്തിറക്കിയത്. പിടി7 നെ പിടികൂടിയപ്പോള്‍ കുങ്കിയാന ആക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭാവി പരിശീലനം പിന്നീട് തീരുമാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com