ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

മകന്റെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഒരു വീട്ടിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളത്തെ കുറുമശ്ശേരിയിലാണ് സംഭവം. അമ്പാട്ടുപറമ്പിൽ ​ഗോപി ( 62), ഭാര്യ ഷീല ( 57), മകൻ ഷിബിൻ (35) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. 

അയൽവാസികളാണ് ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ ചെങ്ങമനാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com