തൃശൂര്‍: പെരിങ്ങല്‍ക്കുത്തില്‍ വനം വാച്ചറെ ആന ചവിട്ടിക്കൊന്നു. കൊല്ലംതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ കുമാരനാണ് കൊല്ലപ്പെട്ടത്.
മൃതദേഹം ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പച്ചിലകുളം കരടിപ്പാറ ഭാഗത്ത് വച്ചായിരുന്നു സംഭവം. കാടിനകത്ത് വച്ച് ആനയുടെ മുന്നില്‍ പെടുകയായിരുന്നു. വനം വകുപ്പ് കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം ഉണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ