പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്; രാവിലെ കണ്ണൂർ ബിജെപി ഓഫീസിൽ പൊതുദർശനം

ഉച്ചയ്‌ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക
വി മുരളീധരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു, ഇന്‍സെറ്റില്‍ പിപി മുകുന്ദന്‍/ എക്‌സ്പ്രസ് ചിത്രം
വി മുരളീധരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു, ഇന്‍സെറ്റില്‍ പിപി മുകുന്ദന്‍/ എക്‌സ്പ്രസ് ചിത്രം

കണ്ണൂര്‍:  ഇന്നലെ അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന്റെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചയ്‌ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി രാവിലെ ഒമ്പതു മണി വരെ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതിക ദേഹം പൊതു ദർശനത്തിന് വെക്കും. 

തുടർന്ന് സംസ്കാരത്തിനായി മൃതദേഹം പേരാവൂർ മണത്തണയിലെ വീട്ടിൽ എത്തിക്കും. പുലർച്ചെ 5.15-ഓടെയാണ് കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികദേഹം എത്തിച്ചത്. നിരവധി പേരാണ് അന്തരിച്ച ബിജെപി നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. 

പുലർച്ചെ രണ്ട് മണിയോടെയാണ് കോഴിക്കോട്ടെ പൊതുദർശനം പൂർത്തിയായത്. ഇതിന് ശേഷം ഭൗതികദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോയി. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവർ അനു​ഗമിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com