തിരുവനന്തപുരം: അനുമതി ഇല്ലാതെ ഘടിപ്പിച്ചിരിക്കുന്ന അധികലോഡ് ഉപഭോക്താക്കള്‍ക്ക് ഫീസ് ഇളവോടെ സ്വയം ക്രമപ്പെടുത്താവുന്നതാണെന്ന് കെഎസ്ഇബി. ഡിസംബര്‍ 31 വരെയാണ് ഇതിന് അവസരമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ക്രമപ്പെടുത്താതെ അധികലോഡ് ഉപയോഗിക്കുന്നത് രണ്ട് മടങ്ങ് വരെ പിഴയീടാക്കാവുന്ന ഗുരുതരമായ ക്രമക്കേടാണെന്ന് കേന്ദ്ര വൈദ്യുതി നിയമം അനുശാസിക്കുന്നു. അതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തി അധികലോഡ് ക്രമീകരിക്കണമെന്നും ഡിസംബര്‍ 31ന് ശേഷം കര്‍ശന പരിശോധന നടത്തുന്നതാണെന്നും അധികലോഡ് കണ്ടെത്തിയാല്‍ പിഴയീടാക്കുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.
കുറിപ്പ്:
ഉപഭോഗത്തില്‍ സാധാരണയില്‍ കവിഞ്ഞ വര്‍ദ്ധന ഉണ്ടായിട്ടുള്ള പശ്ചാത്തലത്തില്‍ ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാന്‍ കഠിന പരിശ്രമമാണ് കെ എസ് ഇ ബി നടത്തി വരുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, ഉപഭോഗത്തിലെ വര്‍ദ്ധന, നിലവിലെ ഉപഭോക്താക്കള്‍ അധികലോഡ് കൂട്ടിച്ചേര്‍ക്കുന്നത് തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലൂടെ കെ.എസ്.ഇ.ബി.യ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനാവാത്ത സ്ഥിതിയുണ്ട്. ഇത് വൈദ്യുതി ശൃംഖലയുടെ ഓവര്‍ ലോഡിങ്ങിലൂടെ വോള്‍ട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകര്‍ച്ചയ്ക്കും വരെ കാരണമായേക്കാം.
ഈ സാഹചര്യത്തില്‍ അധികലോഡ് സ്വയം ക്രമപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് ഫീസിളവോടെ അവസരമൊരുക്കുകയാണ് കെ എസ് ഇ ബി.. 2023 ഡിസംബര്‍ 31 വരെയാണ് ഇതിന് അവസരം ലഭിക്കുന്നത്. ക്രമപ്പെടുത്താതെ അധികലോഡ് ഉപയോഗിക്കുന്നത് രണ്ട് മടങ്ങ് വരെ പിഴയീടാക്കാവുന്ന ഗുരുതരമായ ക്രമക്കേടാണെന്ന് കേന്ദ്ര വൈദ്യുതി നിയമം അനുശാസിക്കുന്നു .
ആയതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തി അധികലോഡ് ക്രമീകരിക്കണമെന്നും ഡിസംബര്‍ 31-ന് ശേഷം കര്‍ശന പരിശോധന നടത്തുന്നതാണെന്നും അധികലോഡ് കണ്ടെത്തിയാല്‍ പിഴയീടാക്കുന്നതാണെന്നും അറിയിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക