'മുസ്ലീമീന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമും ഹിന്ദുവിന് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും ജയിക്കുന്നു, പുരോഗമനപ്രസ്ഥാനങ്ങള്‍ അറ്റുപോവും'

ഈ രാജ്യത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ അറ്റുപോകുന്ന കാലം വിദൂരമല്ല
സജി ചെറിയാന്‍/ഫയല്‍
സജി ചെറിയാന്‍/ഫയല്‍

മലപ്പുറം: സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുക്കളും മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീങ്ങളുമാണ് ജയിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അവിടെ ഇടതുപക്ഷക്കാരനും കോണ്‍ഗ്രസുകാരും ജയിച്ചിട്ടില്ലെന്നത് ഓര്‍ക്കണം. രാജ്യത്ത് പുരോഗമ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അതിശക്തമായ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണിയില്‍ പാലക്കീഴ് നാരായണന്റെ പേരില്‍ നിര്‍മ്മിച്ച ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

'കാസര്‍കോട് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കണക്ക് ഞാന്‍ എടുത്തപ്പോള്‍ മുസ്ലീമീന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമും ഹിന്ദുവിന് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവുമാണ് ജയിച്ചിട്ടുള്ളത്. അവിടെ ഇടതുപക്ഷക്കാരനും കോണ്‍ഗ്രസുകാരനും ജയിച്ചിട്ടില്ലെന്നത് ഓര്‍ത്തോണം. ഇന്ന് രാവിലെ ഞാന്‍ പോയ മുന്‍സിപ്പാലിറ്റിയില്‍ ഹിന്ദുവിന് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദവും മുസ്ലീമിന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമുമാണ് ജയിച്ചത്. നാളെ ക്രിസ്ത്യാനിക്ക് ഭുരിപക്ഷമുള്ളിടത്ത് ക്രിസ്ത്യാനിയും ഹിന്ദുവിന് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും മുസ്ലീമിന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമും ,ഭൂരിപക്ഷമില്ലാത്ത ഇടത്ത് ഈ രാജ്യത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ അറ്റുപോകുന്ന കാലം വിദൂരമല്ല. അതിനായി അതിശക്തമായ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരണം. അതാണ് പുരോഗമന രാഷ്ട്രീയം. എല്ലാ സേഫ് ആണെന്ന് കരുതരുത്. എല്ലാം സുരക്ഷിതമാണെന്ന് കരുതി പുരോഗമനം പറഞ്ഞാലൊന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. ജാതിവിഭജനം അതിശക്തമായി നടക്കുകയാണ്'- സജി ചെറിയാന്‍ പറഞ്ഞു.


ജാതിവിഭജനം നടക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ഒരക്ഷരം മിണ്ടാന്‍ കഴിയാത്തത്. രാജ്യത്ത് ഇത്ര ഭയത്തോടെ ജീവിക്കേണ്ട കാലം മുന്‍പ് ഉണ്ടായിട്ടില്ല. പുരോഗമനാശയങ്ങള്‍ നമ്മളെല്ലാം പരിശ്രമിക്കേണ്ടതുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com