മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഘടകകക്ഷികൾ; പുനഃസംഘടനയ്ക്ക് മുമ്പ് ഉഭയകക്ഷി ചര്‍ച്ച

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എൽജെഡിയും, കോവൂർ കുഞ്ഞുമോനും എൽഡിഎഫ് നേതൃത്വത്തിന് കത്തു നൽകിയിരുന്നു
പിണറായി വിജയനും ഇപി ജയരാജനും/ ഫയൽ
പിണറായി വിജയനും ഇപി ജയരാജനും/ ഫയൽ

തിരുവനന്തപുരം: മന്ത്രിസഭാപുനഃസംഘടനയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുടെ പരാതി പരിഹരിക്കാന്‍ ഉഭയകകക്ഷിചര്‍ച്ച നടത്തും. മന്ത്രിസഭാ പുനഃസംഘടനയ്ക്കുമുമ്പായി ഉഭയകക്ഷിചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയാണ് എൽഡിഎഫ് യോ​ഗത്തിൽ അറിയിച്ചത്. 

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എൽജെഡിയും, മുന്നണിക്കൊപ്പം നിൽക്കുന്ന ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി നേതാവ് കോവൂർ കുഞ്ഞുമോനും എൽഡിഎഫ് നേതൃത്വത്തിന് കത്തു നൽകിയിരുന്നു.  എൽജെഡി അധ്യക്ഷൻ എംവി ശ്രേയാംസ്  കുമാർ കൺവീനർ ഇപി ജയരാജനെ നേരിട്ടു കണ്ടും  ആവശ്യം ഉന്നയിച്ചിരുന്നു. 

മുന്നണി ധാരണ പ്രകാരം മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ, മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും ഒഴിയേണ്ടതുണ്ട്. ഇവർക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ​ഗണേഷ് കുമാറും മന്ത്രിമാരാകുമെന്നാണ് ധാരണ. സിപിഎം മന്ത്രിമാരിലും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹമുണ്ടെങ്കിലും, പാർട്ടി നേതൃത്വം അത് തള്ളിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com