മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ക്ക് നാളെ തുടക്കം

നാലു മേഖലകളിലായി നടക്കുന്ന അവലോകനത്തിന്റെ ആദ്യ യോഗമാണു തിരുവനന്തപുരത്തേത്.
പിണറായി വിജയന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം. നാലു മേഖലകളിലായി നടക്കുന്ന അവലോകനത്തിന്റെ ആദ്യ യോഗമാണു തിരുവനന്തപുരത്തേത്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തില്‍ രാവിലെ 9.30 മുതല്‍ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെ ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണു തിരുവനന്തപുരത്ത് നടക്കുന്നത്. 29ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളിലും ഒക്ടോബര്‍ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം എറണാകുളം ബോള്‍ഗാട്ടി പാലസിലും നടക്കും. ഒക്ടോബര്‍ അഞ്ചിന് കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com