മ​ദ്യപാനത്തിനിടെ അടിപിടി; റോഡരികിൽ അവശനായി കിടന്ന യുവാവ് മരിച്ചു, അന്വേഷണം

ധനേഷും നാല് സുഹൃത്തുക്കളും ചേർന്നു ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിച്ചിരുന്നു. ഇവരിൽ ഒരാളും ധനേഷും തമ്മിലായിരുന്നു അടിപിടി
ധനേഷ്
ധനേഷ്

തൃശൂർ: മദ്യ സത്കാരത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം. സംഭവത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ സുനാമി കോളനിയിൽ താമസിക്കുന്ന കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ധനേഷും നാല് സുഹൃത്തുക്കളും ചേർന്നു ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിച്ചിരുന്നു. ഇവരിൽ ഒരാളും ധനേഷും തമ്മിലായിരുന്നു അടിപിടി. മറ്റ് മൂന്ന് സുഹൃത്തുക്കൾ പോയ ശേഷമായിരുന്നു സംഘർഷം. 

വൈകീട്ടോടെ ധനേഷ് മറ്റുള്ളവരേയും കൂട്ടി ഈ സുഹൃത്തിനെ അന്വേഷിച്ച് തൊട്ടടുത്തുള്ള കള്ളു ഷാപ്പിലെത്തി. ബഹ​ളം വയ്ക്കുന്നതറിഞ്ഞു ഇവിടെ എത്തിയ പൊലീസ് ധനേഷ് ഒഴികെയുള്ളവരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ധനേഷിനോടു ആശുപത്രിയിൽ പോകാനും പൊലീസ് ആവശ്യപ്പെട്ടു. 

എന്നാൽ വൈകീട്ട് അഞ്ചരയോടെ ധനേഷിനെ അവശ നിലയിൽ റോഡരികിൽ കണ്ടെത്തി. പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com