ലോഡ്ജ് മുറിയില്‍ സ്ത്രീയെ കഴുത്തുഞെരിച്ചു കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്; കാമുകനെ വെറുതെവിട്ട് കോടതി

ലോഡ്ജ് റൂമില്‍ വെച്ച് കാമുകിയെ കഴുത്തു ഞെരിച്ചു കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: ലോഡ്ജ് റൂമില്‍ വെച്ച് കാമുകിയെ കഴുത്തു ഞെരിച്ചു കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. തൃശൂരിലെ ലോഡ്ജ് മുറിയില്‍ അമ്മിണിയെന്ന സ്ത്രീ കൊല്ലപ്പെട്ട കേസിലെ പ്രതി വേല്‍മുരുകനെയാണ് തെളിവുകള്‍ വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ ഒന്നാം അഡിഷണല്‍ സെഷന്‍സ് ജഡ്ജി സാലി കുറ്റവിമുക്തനാക്കിയത്. 

2008 നവംബര്‍ 25നാണ് അമ്മിണിയെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അമ്മിണിയുടെ കാമുകന്‍ വേല്‍മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കണ്ടെടുത്ത ലോഡ്ജിലെ താമസരേഖകളും പ്രതിയില്‍ നിന്ന് കണ്ടെടുത്ത മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങളും കൊല ചെയ്യാന്‍ ഉപയോഗിച്ച കയറും ഉള്‍പ്പെടെയുള്ള തെളിവുകള്‍ വിശ്വസനീയമല്ല എന്ന് കോടതി വിലയിരുത്തി. 

കൂടാതെ ലോഡ്ജിലെ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിമൊഴികളും മറ്റ് സാഹചര്യ തെളിവുകളും പ്രതിക്കെതിരെയുള്ള ആരോപണം സംശയാതീതമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തി. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, പദ്മരാജ് കെ മേനോന്‍ എന്നിവര്‍ ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com