സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടം തീർക്കാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടി; അറസ്റ്റ്

ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് ആഭരണങ്ങൾ തട്ടിയെടുത്തത്
അറസ്റ്റിലായവർ
അറസ്റ്റിലായവർ

ആലപ്പുഴ: സൗഹൃദം സ്ഥാപിച്ച് ഹൈസ്കൂൾ വിദ്യാർത്ഥിയിൽ നിന്ന് സ്വർണാഭരണം തട്ടിയെടുത്ത രണ്ട് യുവാക്കൾ പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് ആഭരണങ്ങൾ തട്ടിയെടുത്തത്.  

ചേപ്പാട് സ്വദേശിനിയായ വിദ്യാർഥിനിയാണ് തട്ടിപ്പിന് ഇരയായത്. വാഹനത്തിന്‍റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രണ്ട് പവൻ വരുന്ന സ്വർണ്ണകൊലുസ്സും, ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാലയും ഉൾപ്പെടെ മൂന്നേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങളാണ് കൈക്കലാക്കിയത്. തുടർന്ന് പ്രതികൾ മുഘ്ഘുകയായിരുന്നു. 

തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഏലിയാസ് പി ജോർജ്ജിന്‍റെ നേതൃത്വത്തിൽ, എസ് ഐമാരായ അഭിലാഷ്, ശ്രീകുമാർ, സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.‌

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com