പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചു; അരിക്കൊമ്പന്‍ കേസിലെ ഹര്‍ജിക്കാരനെതിരെ പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2023 03:03 PM |
Last Updated: 01st April 2023 03:03 PM | A+A A- |

അരിക്കൊമ്പന്‍, ഫയൽ/ എക്‌സ്പ്രസ്
തൊടുപുഴ: അരിക്കൊമ്പന്‍ കേസിലെ ഹര്‍ജിക്കാരന്‍ . പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെഎസ് അരുണാണ് പരാതി നല്‍കിയത്. വിവേകിന്റെ വാട്‌സ്ആപ്പ് സന്ദേശം നേരത്തെ വിവാദമായിരുന്നു.
അരിക്കൊമ്പന്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം വിവേക് വിശ്വനാഥന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിക്ക് പിന്നാലെ പൂപ്പാറക്കാരെ അധിക്ഷേപിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. പൂപ്പാറ സ്വദേശികളെ ശവങ്ങള്‍ എന്നധിക്ഷേപിക്കുകയും മനുഷ്യരെപ്പോലെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ പോയി ചാവ് എന്നുപറയുന്നതും ഓഡിയോ സന്ദേശത്തില്‍ കേള്‍ക്കാം. കൂടാതെ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളുകള്‍ക്ക് എതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതായും വിവേകിന്റെ ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെഎസ് അരുണ്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പൊതുഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ പൂപ്പാറ സ്വദേശികളെ ഒന്നടങ്കം ശവങ്ങള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു. താമസസ്ഥലത്തിന്റെ പേരില്‍ ആളുകള്‍ക്കിടയില്‍ കലഹമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ശബ്ദസന്ദേശം പ്രചരിപ്പിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ