കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ നടത്തില്ല; പ്രഖ്യാപനവുമായി കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 02:21 PM  |  

Last Updated: 04th February 2023 02:21 PM  |   A+A-   |  

sudhakaran

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ / ഫയല്‍

 

കണ്ണൂര്‍: താന്‍ കെപിസിസി അധ്യക്ഷന്‍ ആയിരിക്കുന്ന കാലത്തോളം കോണ്‍ഗ്രസ് ഒരു വിഷയത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്ന് കെ സുധാകരന്‍. നയപരമായി തന്നെ കോണ്‍ഗ്രസ് ഹര്‍ത്താലിന് എതിരാണെന്ന് സുധാകരന്‍ പറഞ്ഞു.

ഹര്‍ത്താല്‍ ഇല്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീ പാറുന്ന സമരം ഉണ്ടാവുമെന്ന് സുധാകരന്‍ പറഞ്ഞു. മറ്റു പല സമരമുറകളുമുണ്ട്. നികുതിക്കൊള്ളയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാധാരണക്കാരന്റെ നടുവ് ചവിട്ടിയൊടിക്കുന്ന ബജറ്റാണിത്. സര്‍ക്കാര്‍ ബ്ലേഡ് മാഫിയയ്ക്കു തുല്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പ്രളയത്തിന്റെയും കോവിഡിന്റെയും ദുരിതത്തില്‍നിന്ന് കേരള സമൂഹം ഇനിയും മോചിതരായിട്ടില്ല. ജനങ്ങള്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ നടുവിനു ചവിട്ടുകയാണെന്ന് സുധാകരന്‍ പറഞ്ഞു. കേന്ദ്ര ബജറ്റല്‍ പ്രതിഷേധിച്ചുകൊണ്ട് ഈ മാസം ഏഴിന് കേന്ദ്ര ഓഫിസുകള്‍ക്കു മുന്നിലും സംസ്ഥാന ബജറ്റിനെതിരെ ഒന്‍പതിനും സമരം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചു

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ധന സെസ്: വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്, ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ