കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു; മുതലമടയില്‍ സിപിഎമ്മിന് ഭരണം പോയി

സ്വതന്ത്ര അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് - ബിജെപി അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. 
ബിജെപി, കോണ്‍ഗ്രസ് പതാകകള്‍
ബിജെപി, കോണ്‍ഗ്രസ് പതാകകള്‍

പാലക്കാട്: മുതലമട പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. സിപിഎം  പ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ സ്വതന്ത്ര അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് - ബിജെപി അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. 

21-നാണ് രണ്ട് സ്വതന്ത്ര അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 20 വാര്‍ഡുള്ള പഞ്ചായത്തില്‍ സിപിഎം പ്രതിനിധി 17-ാം വാര്‍ഡ് അംഗം എന്‍വൈ അബ്ദുള്‍ റഹ്മാന്‍ രാജിവെച്ചിരിക്കയാണ്. ഈ സാഹചര്യംകൂടി പരിഗണിച്ചാണ് കോണ്‍ഗ്രസും സ്വതന്ത്രരും അവിശ്വാസപ്രമേയത്തിന് ഒരുങ്ങിയത്. നിലവിലുള്ള 19 അംഗങ്ങളില്‍ എട്ട് അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. കോണ്‍ഗ്രസിന് ആറും ബിജെപിക്ക് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. 

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരേ 2021 ഡിസംബര്‍ നാലിന് കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗം ക്വാറം തികയാത്തതിനാല്‍ ചര്‍ച്ചയ്‌ക്കെടുക്കാതെ പിരിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com