ഓണ്‍ലൈന്‍ റമ്മിയില്‍ നഷ്ടമായത് മൂന്നരലക്ഷം രൂപ; പാലക്കാട് യുവാവ് ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2023 05:00 PM |
Last Updated: 07th February 2023 05:00 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
തൃശ്ശൂരിലെ കോളജില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു ഗിരീഷ്. ഓണ്‍ലൈന്‍ റമ്മി കളിച്ച് ഏകദേശം മൂന്നരലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടമായെന്നും സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റുപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: സര്‍ക്കാര്‍ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ