പാലക്കാട് റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 09:24 PM  |  

Last Updated: 08th February 2023 09:24 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പാലക്കാട്‌ കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തേങ്കുറിശ്ശിയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുഴൽമന്ദം പോലീസ് അന്വേഷണം തുടങ്ങി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

മം​ഗലാപുരത്തെ ഹോട്ടൽ മുറിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ