പാലക്കാട് പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 05:15 PM  |  

Last Updated: 09th February 2023 05:15 PM  |   A+A-   |  

chittur_hospital

ചിറ്റൂര്‍ താലൂക്ക് ആശുപത്രി

 

പാലക്കാട്: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ നല്ലേപ്പള്ളി പാറക്കുളം സ്വദേശി അനിതയും കുഞ്ഞുമാണ് മരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനിതയേയും കുഞ്ഞിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. മതിയായ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ വീട് ജപ്തി ചെയ്യാന്‍ ബാങ്കുകാരെത്തി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ