പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ; ചികിത്സ തേടി

By സമകാലികമലയാളം ഡെസ്ക്  |   Published: 17th February 2023 03:30 PM  |  

Last Updated: 17th February 2023 03:30 PM  |   A+A-   |  

Food Security

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട:  പത്തനംതിട്ട കടമ്മനിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ 13 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 

ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.