വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 01:07 PM  |  

Last Updated: 25th February 2023 04:18 PM  |   A+A-   |  

wayanad_auto_accident

അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ

 

കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാര്യാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. 

മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി.ഷെരീഫ്, ഓട്ടോ യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടവഴിയിൽ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറിൽ തട്ടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ്‌ സ്‌കൂട്ടറിലും കാറിലും ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രികനായ ശ്രീജിത്തിന് പരുക്കേല്‍ക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലാഭത്തില്‍ മുന്നില്‍ കെഎസ്ഇബി, ബിവറേജസ് കോര്‍പ്പറേഷന്‍ പത്താം സ്ഥാനത്ത്; പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മുന്നേറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ