കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന്‍ ചുമതലയേറ്റു; ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്ന് കമ്മീഷണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2023 01:48 PM  |  

Last Updated: 01st January 2023 01:48 PM  |   A+A-   |  

sethuraman_ips

കെ സേതുരാമന്‍ ഐപിഎസ്/ ഫയല്‍

 

കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന്‍ ഐപിഎസ് ചുമതലയേറ്റു. കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി മാറ്റി നിയമിച്ചതിനെ തുടര്‍ന്നാണ് കെ സേതുരാമന്‍ കൊച്ചി പൊലീസ് കമ്മീഷണറായത്. 

കൊച്ചിയിലെ ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്ന് ചുമതലയേറ്റ ശേഷം പൊലീസ് കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞു. മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ല എന്നതാണ് പൊലീസിന്റെ നിലപാട്. 

അതിനു വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകര്‍ ഉള്ള സിറ്റിയാണ് കൊച്ചി. അതുകൊണ്ട് തന്നെ  നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞു.

തേയിലത്തോട്ടത്തിൽ നിന്ന് ഐപിഎസിലേക്ക്

മൂന്നാര്‍ ചോലമല ഡിവിഷനിലെ തേയിലത്തോട്ടം തൊഴിലാളികളുടെ മകനാണ് സേതുരാമന്‍. 2002 ലാണ് ഐപിഎസ് ലഭിക്കുന്നത്. മലപ്പുറത്ത് എസ്പിയായിട്ടായിരുന്നു തുടക്കം. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സിപിഎം മതത്തിന് എതിരല്ല; വിശ്വാസവിരുദ്ധമായ ഒന്നും പാര്‍ട്ടി ചെയ്യില്ല: എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ