അല്‍ഫാമും തന്തൂരിയും പുഴുവരിച്ച നിലയില്‍, 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; കണ്ണൂരില്‍ വ്യാപക പരിശോധന 

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു
കണ്ണൂരില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
കണ്ണൂരില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌

കണ്ണൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു. കണ്ണൂരില്‍ കോര്‍പ്പറേഷന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

പിടിച്ചെടുത്തവയില്‍ അധികവും ചിക്കന്‍ വിഭവങ്ങളാണ്. അല്‍ഫാം, തന്തൂരി എന്നി ചിക്കന്‍ വിഭവങ്ങള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വില്‍പ്പനയ്ക്ക് വച്ച ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം 'ഓപ്പറേഷന്‍ ഹോളിഡേ' എന്ന പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് 429 പരിശോധനകളാണ് നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും വൃത്തിഹീനമായ സാഹര്യം കണ്ടെത്തുകയും ചെയ്ത 43ഹോട്ടലുകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും 52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com