വായില്‍ പ്ലാസ്റ്റര്‍, മൂക്കില്‍ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം 

പട്ടത്ത് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പട്ടത്ത് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി വീട്ടിലാണ് യുവതിയുടെ 
മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. 

മുറിയുടെ വാതിൽ സാന്ദ്ര തുറക്കാതെ വന്നപ്പോൾ, അമ്മ പുറത്തുനിന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു .

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com