കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ നല്‍കിയ പരാതി പിന്‍വലിച്ചു

കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മക്കള്‍ അറിയിച്ചു.
പ്രതാപചന്ദ്രന്‍/ഫെയ്‌സ്ബുക്ക്‌
പ്രതാപചന്ദ്രന്‍/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ നല്‍കിയ പരാതി പിന്‍വലിച്ചു. കേസ് പിന്‍വലിക്കുന്നതായി മക്കള്‍ ഡിജിപിയുടെ ഓഫീസിനെ അറിയിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മക്കള്‍ അറിയിച്ചു.

ബുധനാഴ്ചയാണ് പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി മക്കള്‍ ഡിജിപിക്ക്് പരാതി നല്‍കിയത്. കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശന്‍ എന്നിവരുടെ പേര് പരാതിയില്‍ പറഞ്ഞിരുന്നു. ഡിജിപിക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കുടുംബം പരാതി നല്‍കിയിരുന്നു. 

കഴിഞ്ഞ ഡിസംബര്‍ 20നാണ് എഴുപത്തിമൂന്നുകാരനായ പ്രതാപചന്ദ്രന്‍ അന്തരിച്ചത്.കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണു മക്കളുടെ പരാതിയില്‍ പറയുന്നത്. അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com