പശ്ചിമഘട്ട സംരക്ഷണം വൈകുന്നു : ആത്മഹത്യയ്ക്ക് ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 10:27 AM  |  

Last Updated: 08th January 2023 01:27 PM  |   A+A-   |  

Death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പശ്ചിമഘട്ട സംരക്ഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു. പാലക്കാട്  കൊഴിഞ്ഞാമ്പാറ സ്വദേശി കെ വി ജയപാലനാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു.

പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ഇദ്ദേഹം സുഹൃത്തുകൾക്ക് കുറിപ്പ് എഴുതി അയച്ചിരുന്നു. ആറാം തീയതിയാണ് ജയപാലൻ ഈ കുറിപ്പ് സുഹൃത്തുകൾക്ക് അയച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കിയിലെ ഭൂമി പ്രശ്‌നം : മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ