എൻജിനീയറിങ് വിദ്യാർഥി കുളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2023 10:12 PM  |  

Last Updated: 10th January 2023 10:12 PM  |   A+A-   |  

omkar

ഓംകാർ

 

കൊച്ചി: എയർക്രാഫ്റ്റ് എൻജിനീയറിങ് വിദ്യാർഥി കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ, മുംബൈ ഈസ്റ്റ് മലാഡ് റാണി സാത്മാർഗ് സിതാറാം കാങ്കിൻറെ മകൻ ഓംകാറാണ് (23) മരിച്ചത്.നെടുമ്പാശ്ശേരി 'എയർ വർക്സ് ഇന്ത്യ'യിലെ എയർക്രാഫ്റ്റിങ് എൻജിനീയറിങ് വിദ്യാർഥിയാണ് ഓംകാർ. 

ചൊവ്വാഴ്ച വൈകീട്ട് 5.30ഓടേയാണ് സംഭവം. കൂട്ടുകാർക്കൊപ്പം നെടുമ്പാശ്ശേരി മേയ്ക്കാട് കൊങ്ങോത്ര ഭാഗത്തെ എരയറ്റംകുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഓംകാർ. കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ് ഓംകാർ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

കരയിലുള്ള കൂട്ടുകാർ അപകടം കണ്ട് ഒച്ചവെച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അങ്കമാലി അഗ്നിരക്ഷ സേനയെത്തി ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 13പേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ