കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; പറവൂരിലെ ഹോട്ടല്‍ പൂട്ടിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 17th January 2023 01:04 PM |
Last Updated: 17th January 2023 01:13 PM | A+A A- |

പറവൂര്‍ താലൂക്ക് ആശുപത്രി, സ്‌ക്രീന്‍ഷോട്ട്
കൊച്ചി: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ. പറവൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് കുട്ടികള്‍ അടക്കം ആറുപേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണ് എന്ന് താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടര്‍ന്ന് പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചു.
ഇന്നലെ പറവൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയെയും തുടര്‍ന്ന് കുട്ടികള്‍ അടക്കം ആറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സ തേടിയവര്‍ക്ക് ഭക്ഷ്യവിഷബാധയാണെന്ന് പറവൂരിലെ തന്നെ താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടര്‍ന്നാണ് പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ