കല്ലടയാറ്റില്‍ യുവതിയും രണ്ട് കുട്ടികളും മരിച്ച നിലയില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 08th March 2023 03:49 PM  |  

Last Updated: 08th March 2023 03:49 PM  |   A+A-   |  

deadTwo laborers died

ഫയല്‍ ചിത്രം

 

കൊല്ലം:  പുനലൂര്‍ കല്ലടയാറ്റില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു യുവതിയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

അമ്മയും മക്കളുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടികളുടെ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് ഏതാണ്ട് മുപ്പതുവയസു പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം; അഞ്ച് കലക്ടര്‍മാരെ മാറ്റാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ