അടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 02:50 PM  |  

Last Updated: 13th March 2023 02:55 PM  |   A+A-   |  

gold seized at karipur airport

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. നരിക്കുനി സ്വദേശി അസ്മാ ബീബിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ എത്തിയത്. രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു. ഞായറാഴ്ച എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. റിയാദില്‍ നിന്നും ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ (30) നിന്നുമാണ് ഈ സ്വര്‍ണം പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; പുക ശ്വസിച്ചതുകൊണ്ടെന്ന് ബന്ധുക്കള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ