കലശം വരവില്‍ പി ജയരാജന്റെ ചിത്രം; വിമര്‍ശനവുമായി എംവി ജയരാജന്‍
By സമകാലികമലയാളം ഡെസ്ക് | Published: 16th March 2023 12:23 PM |
Last Updated: 16th March 2023 12:25 PM | A+A A- |

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലശം വരവില്‍ ഉള്‍പ്പെടുത്തിയ പി ജയരാജന്റെ ചിത്രം
കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവില്‍ സിപിഎം നേതാവ് പി ജയരാജന്റെ ചിത്രം പതിച്ച സംഭവത്തില്‍ പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കതിരൂര്‍ കൂര്‍മ്പക്കാവിലെ ഉത്സവത്തിന്റെ കലശം വരവിലാണ് പി ജയരാജന്റെയും ചെഗുവേരയുടെയും ചിത്രം ഉള്‍പ്പെടുത്തിയത്.
വിശ്വാസം രാഷ്ട്രിയ വല്‍കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. 'കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്. വിശ്വാസം എന്നത് രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വര്‍ഗീയ സംഘടനകള്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്'- എംവി ജയരാജന്‍ പറഞ്ഞു.
പി ജയരാജനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപൂജാ വിവാദം നേരത്തെയും വിവാദത്തിന് കാരണമായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരില്‍ പുതിയ വിവാദം ഉണ്ടായതെങ്കിലും ഇതിനോട് പി ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ