യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാവേലി, ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്ന്

തിരുവനന്തപുരം- മം​ഗളൂരു മാവേലി എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിനുകളാണ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന മാവേലി, ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ നാളെ മുതൽ കൊച്ചുവേളിയിൽ നിന്നായിരിക്കും യാത്ര തുടങ്ങുക. സെൻട്രൽ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരു മാസത്തേക്കാണ് ഈ മാറ്റം. 

തിരുവനന്തപുരം- മം​ഗളൂരു മാവേലി എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിനുകളാണ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക. മാവേലി രാത്രി 7.30നും ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് വൈകീട്ട് 5.20നുമാണ് പുറപ്പെടുക. ഈ ട്രെയിനുകളുടെ തിരുവനന്തപുരത്തേക്കുള്ള യാത്രയും അവസാനിപ്പിക്കുക കൊച്ചുവേളിയിൽ ആയിരിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com