ഹെലികോപ്ടര്‍ അപകടം: നെടുമ്പാശ്ശേരി വിമാനത്താവളം റൺവേ അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2023 02:18 PM |
Last Updated: 26th March 2023 02:32 PM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം റൺവേ താൽക്കാലികമായി അടച്ചു. പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണതിനെ തുടർന്നാണ് റൺവേ അടച്ചത്. രണ്ടുമണിക്കൂർ സർവീസുകൾ തടസ്സപ്പെടും. ഇതേതുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട മൂന്ന് രാജ്യാന്തര വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
മസ്ക്കറ്റ് - കൊച്ചി വിമാനം തിരുവനന്തപുരത്തേക്കും അഹമ്മദാബാദ് - കൊച്ചി വിമാനം കോയമ്പത്തൂരിലേക്കും ഭുവനേശ്വർ-കൊച്ചി വിമാനം ബംഗളൂരുവിലേക്കുമാണ് തിരിച്ചുവിട്ടത്.
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെ 150 അടി ഉയരത്തിൽ നിന്നാണ് ഹെലികോപ്ടർ വീണത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഹെലികോപ്ടർ റൺവേയിൽ നിന്ന് നീക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
'കെ റെയില്‍ മികച്ച ആശയം', കേരളത്തിന് ആവശ്യമാണെന്ന് ഇ ശ്രീധരന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ