കണ്ണൂരിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ട് പേർ മരിച്ചു

പുലർച്ചെ 3.30 ഓടെയാണ് അപകടം
അപകടത്തിൽപെട്ട കാർ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
അപകടത്തിൽപെട്ട കാർ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്

കണ്ണൂര്‍ : കണ്ണൂര്‍ മെരുവമ്പായില്‍ കാർ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഉരുവച്ചാല്‍ സ്വദേശികളായ അരവിന്ദാക്ഷന്‍ (65), ചെറുമകന്‍ ഷാരോൺ (8) എന്നിവരാണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു.

കൂത്തുപറമ്പ് മട്ടന്നൂർ റോഡിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. പുലർച്ചെ 3.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദേശത്തു നിന്നും വന്ന ബന്ധുവിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടി കുടുംബമായി മട്ടന്നൂരിലേക്ക് വരുന്നതിനിടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com