അയൽവാസിയുടെ വീടിന്റെ മതിൽ ഇടിഞ്ഞു വീണു, ഒൻപതു വയസുകാരിക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th September 2023 06:54 PM |
Last Updated: 17th September 2023 06:54 PM | A+A A- |

കോഴിക്കോട്: അയൽവാസിയുടെ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഒൻപതു വയസുകാരിക്ക് പരിക്ക്. കോഴിക്കോട് കൊടുവള്ളിയിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലാണ് അപകടമുണ്ടായത്. മതിൽ ഇടിഞ്ഞു വീണ് പരിക്കേറ്റ പോങ്ങോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. മതിലിനടിയില്‍ അകപ്പെട്ട കുട്ടിയെ നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീണ് ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
നിപ പരിശോധന ഇനി വേഗത്തിൽ: മതിയായ സംവിധാനമായെന്ന് വീണാ ജോർജ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ