വിഷു സദ്യ വിഷരഹിത പച്ചക്കറി കൊണ്ട്, മാതൃകയായി വടക്കുമ്പാട് ഗ്രാമം

വിഷരഹിതമായ പച്ചക്കറികള്‍ മതിയെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് കണ്ണൂര്‍ തലശ്ശേരിയിലെ വടക്കുമ്പാട് ഗ്രാമം.
ഇക്കുറി വിഷുവിന് വടക്കുമ്പാട് ഗ്രാമത്തില്‍ നൂറുമേനിയാണ് വിളവെടുപ്പ്
ഇക്കുറി വിഷുവിന് വടക്കുമ്പാട് ഗ്രാമത്തില്‍ നൂറുമേനിയാണ് വിളവെടുപ്പ്സമകാലിക മലയാളം

കണ്ണൂര്‍: കാര്‍ഷിക വിളവെടുപ്പ് മഹോത്സവമായ മറ്റൊരു വിഷു കൂടി എത്തുകയാണ്. നമുക്ക് കണിവെക്കാനും സദ്യക്കുമൊക്കെയായി പച്ചക്കറികള്‍ എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതിന് ഒരു മാറ്റം ഉണ്ടാകണ്ടേ. വിഷരഹിതമായ പച്ചക്കറികള്‍ മതിയെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് കണ്ണൂര്‍ തലശ്ശേരിയിലെ വടക്കുമ്പാട് ഗ്രാമം. അങ്ങനെ ഇക്കുറി വിഷുവിന് നൂറുമേനിയാണ് വിളവെടുപ്പ്.

നമ്മുടെ വീട്ടിന്റെ അടുക്കള പുറത്ത് സാധാരണയായി കാണുന്ന കറിവേപ്പില പോലും ഇന്ന് വിഷമയമാണ്. അപ്പോള്‍ എന്തുകൊണ്ട് ഇത്തവണത്തെ വിഷുവിന് വിഷരഹിത പച്ചക്കറി ഉപയോഗിച്ചുകൂടാ എന്ന് ചിന്തിച്ചതാണ് മാറ്റങ്ങള്‍ക്ക് കാരണം.

വടക്കുമ്പാട് പതിനാറാം വാര്‍ഡുകാര്‍ ചിന്തിക്കുക മാത്രമല്ല പ്രാവര്‍ത്തികമാക്കുകയും ചെയ്തു. വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ നാട്ടിലെ സ്വയം സഹായ കര്‍ഷക കൂട്ടങ്ങള്‍ സംയോജിത പച്ചക്കറി കൃഷി തുടങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കുറി വിഷുവിന് വടക്കുമ്പാട് ഗ്രാമത്തില്‍ നൂറുമേനിയാണ് വിളവെടുപ്പ്
സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

വടക്കുമ്പാട് പരേത്ത് വയലിലാണ് കര്‍ഷക കൂട്ടം തരിശായ 60 സെന്റില്‍ കൃഷിയിറക്കിയത്. ചീര, വെള്ളരി, വെണ്ട, പയര്‍, പാവയ്ക്ക തുടങ്ങിയവയാണ് ജൈവ രീതിയില്‍ കൃഷി ചെയ്തത്. വിഷുക്കാലത്തിന് മുന്നോടിയായി നാട്ടുകാര്‍ക്കിടയില്‍ തന്നെയാണ് മിതമായ നിരക്കില്‍ പച്ചക്കറികള്‍ വില്‍ക്കുന്നതും. ഇക്കുറി വിഷു സദ്യയുണ്ണാന്‍ ഈ പച്ചക്കറിയാണ് തങ്ങള്‍ ഉപയോഗിക്കുകയെന്നു കര്‍ഷക കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നു.

നാലാം ഘട്ട വിളവെടുപ്പില്‍ നൂറുമേനി കിട്ടിയതിന്റെ സന്തോഷത്തിലാണ് എരഞ്ഞോളിപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷയും സംഘവും. കാട്ടുപന്നിയുടെ ശല്യം മറികടന്നാണ് കര്‍ഷകര്‍ കണ്ണിലെ കൃഷ്ണമണി പോലെ പച്ചക്കറി കൃഷിയെ സംരക്ഷിച്ചത്. ഈ ജാഗ്രതയ്ക്ക് ഫലവുമുണ്ടായി. പഞ്ചായത്തിന്റെ മറ്റു വാര്‍ഡുകളിലും വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് എരഞ്ഞോളി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഓണത്തിന് പൂക്കള്‍ ഉള്‍പ്പെടെ കൃഷി വ്യാപകമാക്കാനാണ് പദ്ധതി. കെ.പി സജിത്ത്, രമേശന്‍ എന്‍.ചിത്ര, ടി.പി ഷൈമ ,എം. യമുന, കമല എന്നിവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com