പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളികാമറ വെച്ചു റെക്കോഡിങ്; യുവാവിനെ കയ്യോടെ പിടിച്ച് പൊലീസ്

നന്തൻകോട് സ്വദേശി അനിൽദാസ് (37) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്
അനിൽദാസ്
അനിൽദാസ്

തിരുവനന്തപുരം: പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളികാമറ വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ. നന്തൻകോട് സ്വദേശി അനിൽദാസ് (37) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാൾ ഒളിക്യാമറ വെക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെ പെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ കാമറ ഉപയോ​ഗിച്ച് റെക്കോഡ് ചെയ്യാൻ ശ്രമിക്കുന്ന വിദ്യാർഥിനികളിൽ ഒരാളുടെ ശ്രദ്ധിയിൽ പെട്ടതാണ് ഇയാളെ കുടുക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനിൽദാസ്
ചെറിയ പെരുന്നാള്‍ നിറവില്‍ സംസ്ഥാനം; ഉത്തരേന്ത്യയില്‍ നാളെ

പെൺകുട്ടി ബഹളം വെച്ചതോടെ രക്ഷപെടാൻ ശ്രമിച്ച അനിൽ​ദാസിനെ നാട്ടുകാർ ചേർന്ന് പിടികൂടി മ്യൂസിയം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com