അത്ഭുതപ്പെടേണ്ട....;'ഇടുക്കിയിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് വരുന്നു'

തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു
ഡബിള്‍ ഡക്കര്‍ ബസ്
ഡബിള്‍ ഡക്കര്‍ ബസ് പിആർഡ‍ി പങ്കുവെച്ച ചിത്രം

കട്ടപ്പന: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു. വെള്ളിയാഴ്ച ( ഏപ്രില്‍ 12 ) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോള്‍ മത്സരത്തിന് മുന്നോടിയായി പ്രശസ്ത ഫുട്‌ബോളര്‍ ഐ എം വിജയന്‍ ബസ് ഫ്‌ലാഗ്ഓഫ് ചെയ്യും.

ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ , എത്ര ദിവസം ബസ് ഇടുക്കിയില്‍ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ ഫ്‌ളാഗ്ഓഫ് വേദിയില്‍ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന്റെ ഊര്‍ജ്ജം ജനങ്ങളിലേക്ക് പകരാനായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ടസ്‌കര്‍ ഷീല്‍ഡ്' ന് വേണ്ടിയുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരം വെള്ളിയാഴ്ച ( ഏപ്രില്‍ 12) വൈകീട്ട് 4 ന് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കും . ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരന്‍ ഐ എം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 'മൈതാനത്ത് നിന്ന് ബൂത്തിലേക്ക്' എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഡബിള്‍ ഡക്കര്‍ ബസ്
റിയാസ് മൗലവി വധം: പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, വിചാരണക്കോടതിയുടെ പരിധിവിട്ട് പോകരുതെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com