കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തന്റെ വിജയം ശരിവച്ച ഹൈക്കോടതി വിധിയിയില്‍ പ്രതികരിച്ച് കെ ബാബു എംഎല്‍എ. വിധിയില്‍ സന്തോഷമുണ്ടെന്നും വിധി യുഡിഎഫിനും പ്രവര്‍ത്തകര്‍ക്കും ആശ്വാസം നല്‍കുന്നതാണെന്നും കെ ബാബു പ്രതികരിച്ചു.
സിപിഎമ്മിന്റെ കൃത്രിമങ്ങളും അനാവശ്യമായ വ്യവഹാരങ്ങളും ജനങ്ങള്‍ക്ക് ബോധ്യപ്പെടാനുള്ള വിധിയാണിത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെളിവുകകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ബാബു പ്രതികരിച്ചു.
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നായിരുന്നു സ്വരാജിന്റെ പരാതി.
''ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ജനകീയ കോടതിവിധി എല്‍ഡിഎഫ് മാനിച്ചിട്ടില്ല. കോടതി വിധിയെങ്കിലും മാനിക്കണം. പെരുമാറ്റചട്ടം 100 ശതമാനവും പാലിച്ചാണ് തെരത്തെടുപ്പിനെ നേരിട്ടത്. കോടതി വിധി സര്‍ക്കാരിനെ പിന്തുണക്കുന്ന പാര്‍ട്ടിക്കേറ്റ അടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിധി കൂടുതല്‍ ആവേശം നല്‍കും'' - കെ ബാബു പ്രതികരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ട് തേടി എന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയിലെ ആക്ഷേപം. വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ സ്ഥാനാര്‍ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം.സ്വരാജിന്റെ പരാതിക്ക് ആധാരം.
താന്‍ തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ബാബു മണ്ഡലത്തില്‍ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക