ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയില്‍ ഇടിച്ച് പരിക്കേറ്റത്
ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു
ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

പാലക്കാട്: പാലക്കാട് കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളം കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന.

ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് മരുന്നുകളും മറ്റ് ചികിത്സയും നല്‍കി വരുകയായിരുന്നു.

നടക്കാൻ കഴിയാതെ ആന കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആനയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി വനംവകുപ്പ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു
മലയാള സിനിമയെ ഒഴിവാക്കി, പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയില്‍ ഇടിച്ച് പരിക്കേറ്റത്. രാത്രിയില്‍ കുടിവെളളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടം പുലര്‍ച്ചെ റെയില്‍ പാളം കടന്നു വനത്തിലേക്കു പോവുമ്പോഴാണ് കൂട്ടത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയെ ട്രെയിന്‍ ഇടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com