കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തട്ടി ചിന്താ ജെറോമിന് പരിക്ക്; മനഃപൂര്‍വം ഇടിപ്പിച്ചതെന്ന് പരാതി

ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ ദേഹത്ത് ഇടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് പരിക്ക്
ചിന്താ ജെറോം
ചിന്താ ജെറോംഫയൽ

കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ ദേഹത്ത് ഇടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് പരിക്ക്. മനഃപൂര്‍വം കാര്‍ ഇടിപ്പിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണം കളവാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെ രാത്രി തിരുമുല്ലവാരത്താണു സംഭവം. ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിനോയ് ഷാനൂര്‍ തന്റെ കാറില്‍ മടങ്ങാന്‍ ഒരുങ്ങവേ ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ സമീപം നില്‍ക്കുകയായിരുന്ന ചിന്തയുടെ ദേഹത്ത് തട്ടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാര്‍ ഓടിച്ചിരുന്ന സെയ്ദലി, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് എതിരെയാണ് ചിന്താ ജെറോം പരാതി നല്‍കിയത്. ചിന്താ ജെറോമിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മനഃപൂര്‍വം കാര്‍ ഇടിപ്പിച്ചതാണെന്ന് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കാര്‍ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ജില്ലാ സെക്രട്ടറി എസ് സുദേവന്‍ എന്നിവര്‍ ചിന്താ ജെറോമിനെ സന്ദര്‍ശിച്ചു.

ചിന്താ ജെറോം
വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; അമ്മയും രണ്ടുമക്കളും മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com