'പ്രളയം വന്ന് ഭൂമി നശിക്കും, ഉയര്‍ന്ന പ്രദേശത്ത് എത്തി മരിച്ചാല്‍ പുനര്‍ജന്മം എളുപ്പം'; മരണത്തിന് പിന്നിൽ മറ്റാരുമില്ലെന്ന് പൊലീസ്

നവീന്‍ ഇത്തരം ആശയങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയിലും പങ്കുവെച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു
നവീൻ, ദേവി, ആര്യ
നവീൻ, ദേവി, ആര്യ

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മൂന്ന് മലയാളികളികളുടെ മരണത്തിനും അന്ധവിശ്വാസ പ്രേരണയ്ക്കും പിന്നില്‍ മറ്റാരുമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രളയം വന്ന് ഭൂമി നശിക്കും മുന്‍പ് അന്യഗ്രഹത്തില്‍ പുനര്‍ജന്മം നേടാമെന്ന വിചിത്രവിശ്വാസമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ പി നിതിൻ രാജ്.

ഉയര്‍ന്ന പ്രദേശത്ത് എത്തി മരിച്ചാല്‍ പുനര്‍ജന്മം എളുപ്പം നേടാമെന്ന് നവീന്റെ ആശയമാണ് മരണത്തിന് അരുണാചല്‍ പ്രദേശ് തെരഞ്ഞെടുക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു. നവീന്‍ ഇത്തരം ആശയങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയിലും പങ്കുവെച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നവീൻ, ദേവി, ആര്യ
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

2014 മുതല്‍ നവീന്‍ ഇത്തരം ആശയങ്ങളില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയിരുന്നു. മറ്റൊരാള്‍ നവീനിനെ ഇതിലേക്ക് കൊണ്ടു വന്നു എന്ന് പറയാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റില്‍ നിന്നും മറ്റുമായി പല വിധത്തില്‍ നവീന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com