ട്രെയിനിൽ നിന്ന് വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; യുവാവിന് ദാരുണാന്ത്യം

മലേശമംഗംലം കോട്ടാട്ടുകുന്ന്‌ സ്വദേശി നിധിൻ (കുട്ടു-26) ആണ് മരിച്ചത്
നിധിൻ
നിധിൻ

തൃശൂർ: ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ​ഗുരുതരമായി പരിക്കേറ്റ മലേശമംഗംലം കോട്ടാട്ടുകുന്ന്‌ സ്വദേശി നിധിൻ (കുട്ടു-26) മരിച്ചു.

പാലക്കാട് ലക്കിടി മൺപറമ്പിൽ രഞ്ജിത്ത് (33) ട്രെയിനിൽ നിന്ന് വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ സേലത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിധിൻ
കെഎസ്ആര്‍ടിസി ബസുകളില്‍ മറ്റു ഭാഷാ ബോര്‍ഡുകളും; ബസ് ശുചീകരണത്തിന് സംവിധാനം

സേലത്തിനടുത്തു സോളാർപേട്ട സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വിഷു അവധിക്ക് നാട്ടിലേക്കു വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സംസ്കാരം ഇന്നു പാമ്പാടി പൊതു ശ്മശാനത്തിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com