പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയിലും കാട്ടാക്കടയിലും ഇന്ന് ഗതാഗത നിയന്ത്രണം

കാട്ടാക്കടയില്‍ രാവിലെ 10 മുതല്‍ കര്‍ശന ഗതാഗത നിയന്ത്രണം. കാട്ടാക്കടയിലേക്കുള്ള മുഴുവന്‍ റോഡുകളും അടക്കും
പ്രധാനമന്ത്രിയുടെ റോഡ് ഷോ/
പ്രധാനമന്ത്രിയുടെ റോഡ് ഷോ/ പിടിഐ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലും കാട്ടാക്കടയിലും ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ ഒന്‍പതു മുതല്‍ രാവിലെ 11 വരെയും എംജി. റോഡ്, തേവര, നേവല്‍ ബേസ്, വില്ലിങ്ടണ്‍ ഐലന്‍ഡ്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യു റോഡ്, ഹൈക്കോടതി ഭാഗം എന്നിവിടങ്ങളിലാണ് നിയന്ത്രണം.

കാട്ടാക്കടയില്‍ രാവിലെ 10 മുതല്‍ കര്‍ശന ഗതാഗത നിയന്ത്രണം. കാട്ടാക്കടയിലേക്കുള്ള മുഴുവന്‍ റോഡുകളും അടക്കും. ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഒന്നും കടത്തി വിടില്ല. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ചൂണ്ടുപലക കള്ളിക്കാട് റോഡില്‍ പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ യാത്ര വാഹനങ്ങള്‍ നക്രാംചിറയില്‍ യാത്ര അവസാനിപ്പിക്കണം. ഈ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ബസുകള്‍ നക്രാംചിറവിളപ്പില്‍ശാല വഴി തിരുവനന്തപുരത്തേക്കും തിരിച്ചും പോകണം.

നെയ്യാര്‍ ഡാം ഭാഗത്ത് നിന്നും വരുന്ന യാത്ര വാഹനങ്ങള്‍ പട്ടകുളം വഴി നക്രാംചിറ വഴി തിരുവനന്തപുരത്തേക്ക് പോകണം. ന്മമണ്ഡപത്തിന്‍കടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പ്ലാവൂര്‍ അമ്പലത്തിന്‍കാല വഴി തൂങ്ങാംപാറ വഴി തിരുവവന്തപുരത്തേക്കും തിരിച്ചും പോകണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ റോഡ് ഷോ/
കുമളിയില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചു, രണ്ടു യുവാക്കള്‍ മരിച്ചു; ഒരാളുടെ കൈ അറ്റുപോയി

ബാലരാമപുരം,നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരുന്ന യാത്ര വാഹനങ്ങള്‍ തൂങ്ങാംപാറയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങണം.

സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരുമായി എല്ലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കോളജിനു മുന്നില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ചൂണ്ടുപലകകള്ളിക്കാട് റോഡില്‍ പാര്‍ക്ക് ചെയ്യണം.

കാട്ടാക്കട പട്ടണത്തിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതല്‍ പ്രധാന മന്ത്രി മടങ്ങും വരെ യാതൊരുവിധ പാര്‍ക്കിങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com