കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും: രാജ്നാഥ് സിങ്

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സര്‍ക്കാരാണെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
All problems will end if BJP government comes in Kerala Rajnath Singh
കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും: രാജ്നാഥ് സിങ്എക്‌സ്
Published on
Updated on

കണ്ണൂര്‍: കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇടത്-വലത് മുന്നണികളുടെ പിടിയില്‍നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂരില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

സംസ്ഥാനത്തെ സഹകരണ മേഖലയില്‍ വ്യാപകമായി അഴിമതി നടക്കുന്നുണ്ടെന്നും നഷ്ടപ്പെട്ട പണം അര്‍ഹതപ്പെട്ടവര്‍ക്കു തിരികെ നല്‍കാന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ട്. വികസനത്തിനായി ലഭിക്കുന്ന പണം ഇടത് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സര്‍ക്കാരാണെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

All problems will end if BJP government comes in Kerala Rajnath Singh
ഇന്നും ഉയര്‍ന്ന ചൂട്, നാളെ ശക്തമായ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്,'കള്ളക്കടലില്‍' ജാഗ്രത

കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നതായും സംസ്ഥാനത്ത് വികസനം വരാന്‍ ക്രമസമാധാനം ആവശ്യമാണ്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പൊതുസ്വഭാവം ഒരു സംസ്ഥാനത്ത് അധികാരത്തില്‍നിന്ന് പുറത്ത് പോയാല്‍ പിന്നെ തിരികെ വരില്ല എന്നതാണ്. കേരളത്തില്‍നിന്നും അവരെ പുറത്താക്കണം. കാലഘട്ടത്തിനനുസരിച്ച് മുന്നോട്ടു വരാത്ത സിപിഎമ്മും കോണ്‍ഗ്രസും ഒരു നൂറ്റാണ്ട് പിന്നിലാണ്. കമ്യൂണിസം കാലഹരണപ്പെട്ട ആശയമാണ്. എവിടെയാണോ ആരംഭിച്ചത് അവിടെ കമ്യൂണിസമില്ല. ഇടത് മുഖമുദ്ര സ്വര്‍ണക്കടത്താണെങ്കില്‍ കോണ്‍ഗ്രസിന്റേത് അഴിമതിയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com