എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം; മൂല്യനിര്‍ണയം പൂര്‍ത്തിയായി, റെക്കോര്‍ഡ് വേഗത്തില്‍

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി
എസ്എസ്എല്‍സി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികള്‍
എസ്എസ്എല്‍സി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികള്‍ഫയൽ ചിത്രം: എക്‌സ്പ്രസ്

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം.

70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികള്‍
എല്ലാം കാണുന്നവന്‍ മുകളിലുണ്ട്..!, ഇരുട്ടിന്റെ മറവില്‍ ഹെല്‍മറ്റ് മോഷണം; കള്ളനെ പൊക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com