പൂരം കലക്കിയത് തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ : കെ മുരളീധരന്‍

സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചു
കെ മുരളീധരന്‍
കെ മുരളീധരന്‍ഫയൽ

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്‌നം പരിഹരിച്ചെന്ന് ബിജെപി സൈബര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വോട്ടു കച്ചവടത്തിനുള്ള അന്തര്‍ധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ കമ്മീഷണറെ തിരികെ ഇവിടെ കൊണ്ടു വരും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്തു വന്നാലും യുഡിഎഫ് ജയിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ മുരളീധരന്‍
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റും, റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസിപി സുദര്‍ശനനെയും മാറ്റും. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com