'എല്ലാറ്റിനുമപ്പുറം സൗഹൃദം'; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോര്‍ഡ്

ഉത്സവത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ടാണ് ഫ്ലക്സ് ബോര്‍ഡ്
ഇന്നസെന്റും സുരേഷ് ​ഗോപിയും നിൽക്കുന്ന ഫ്ലക്സ് ബോർഡ്
ഇന്നസെന്റും സുരേഷ് ​ഗോപിയും നിൽക്കുന്ന ഫ്ലക്സ് ബോർഡ് ടെലിവിഷൻ ദൃശ്യം

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുന്‍ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് ബോര്‍ഡ്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാറ്റിനുമപ്പുറം സൗഹൃദം എന്ന് സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ് നില്‍ക്കുന്ന ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ഉത്സവം ഞായറാഴ്ച തുടങ്ങിയിരുന്നു. ഉത്സവത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ടാണ്, ഇന്നസെന്റും സുരേഷ് ഗോപിയും ഒപ്പം നില്‍ക്കുന്ന പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കെത്തി നില്‍ക്കെയാണ് ഇത്തരത്തിലൊരു ബോര്‍ഡ് വെച്ചിട്ടുള്ളത്.

ഇന്നസെന്റും സുരേഷ് ​ഗോപിയും നിൽക്കുന്ന ഫ്ലക്സ് ബോർഡ്
പൂരം കലക്കിയത് തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ : കെ മുരളീധരന്‍

ഫ്ലക്സ് ബോര്‍ഡ് വെച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ചശേഷം പരാതി നല്‍കുന്നതില്‍ തീരുമാനമെടുക്കും. ചാലക്കുടിയില്‍ ഇടതുപക്ഷത്തിന്റെ മുന്‍ എംപിയാണ് അന്തരിച്ച ഇന്നസെന്റ്. ഫ്ലക്സ് ബോര്‍ഡില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com