ഗാന്ധി എന്ന പേര് കൂട്ടിച്ചേര്‍ക്കാന്‍ അര്‍ഹതയില്ല; രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണം: പിവി അന്‍വര്‍

'രാഹുൽഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്'
രാഹുൽ ​ഗാന്ധി, പിവി അൻവർ
രാഹുൽ ​ഗാന്ധി, പിവി അൻവർ ഫെയ്സ്ബുക്ക്

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ എംഎല്‍എ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറി. രാഹുല്‍ ഗാന്ധിയെ രാഹുല്‍ എന്നേ വിളിക്കൂ എന്നും പിവി അന്‍വര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയിൽ പ്രസം​ഗിക്കുകയായിരുന്നു അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അൻവറിനെ പ്രകോപിതനാക്കിയത്.

രാഹുൽ ​ഗാന്ധി, പിവി അൻവർ
മട്ടന്‍ ബിരിയാണി കഴിച്ചു, പാര്‍ക്കില്‍ കയറി ടീ ഷര്‍ട്ട് മാറി , വിരലടയാളം പതിയാതിരിക്കാന്‍ കയ്യില്‍ സോക്‌സ്; മോഷണ രീതി തുറന്നുപറഞ്ഞ് ഇര്‍ഫാന്‍

ഗാന്ധി എന്ന പേര് കൂട്ടിച്ചേർക്കാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. എനിക്കാ കാര്യത്തിൽ നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അൻവർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com